പൊന്നാനിയുടെ ഹൃദയം എന്നും തുടിച്ചത് യു.ഡി.എഫിന് വേണ്ടി -സമദാനി

മലപ്പുറം: പൊന്നാനിയുടെ ഹൃദയം എന്നും തുടിച്ചത് യു.ഡി.എഫിന് വേണ്ടിയെന്ന് യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനി. ആരെല്ലാം എന്തൊക്കെ ബഹളമുണ്ടാക്കിയാലും പൊന്നാനിക്ക് ഒരു നിലപാടും ചരിത്രവും രാഷ്ട്രീയവുമുണ്ടെന്നും സമദാനി വ്യക്തമാക്കി.

രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രബുദ്ധമായ രാഷ്ട്രീയ തീരുമാനം എങ്ങനെ എടുക്കണമെന്ന് നന്നായി അറിയാവുന്നവരാണ് പൊന്നാനിക്കാർ. വലിയ ആവേശവും സ്നേഹവും പിന്തുണയുമാണ് ജനങ്ങൾ നൽകുന്നതെന്നും സമദാനി ചൂണ്ടിക്കാട്ടി.

സമസ്ത വലിയ ഒരു പ്രസ്ഥാനമാണ്. സമസ്തയുടെ നയം പറയേണ്ടത് അതിന്‍റെ അധ്യക്ഷനും ഉന്നത സമിതിയുമാണ്. സമസ്തയിലെ ഒരു വിഭാഗത്തിന്‍റെ വോട്ട് എതിർ സ്ഥാനാർഥിക്ക് ലഭിക്കുമോ എന്ന ചോദ്യം അപ്രസക്തമാണെന്നും സമദാനി പറഞ്ഞു.

Tags:    
News Summary - Ponnani's heart always beat for UDF -Abdul Samad Samadani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.