ഇളകാതെ പൊന്നാനിയുടെ ചെങ്കോട്ട

പൊന്നാനി: മലപ്പുറം ജില്ലയിലെ ഇടതുപക്ഷത്തി​െൻറ ചെങ്കോട്ട കാത്ത് പി.നന്ദകുമാർ. 2006 ൽ പാലൊളി മുഹമ്മദ് കുട്ടിയിലൂടെ ഇടതുപക്ഷം തുടർച്ചയുറപ്പിച്ച മണ്ഡലം തുടർച്ചയായി നാലാം തവണയും ഇടതുപക്ഷത്തി​െൻറ ജില്ലയിലെ ഉരുക്കു കോട്ടയെന്ന് ഒരിക്കൽ കൂടി തെളിയിച്ചാണ് പി.നന്ദകുമാർ നിയമസഭയിലേക്ക് പോകുന്നത്. സ്പീക്കറുടെ മണ്ഡലമെന്ന ഗ്ലാമറിൽ നിന്ന് സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങൾ കൊണ്ടും ശ്രദ്ധേയമായ മണ്ഡലമായി പൊന്നാനി മാറിയിരുന്നു.

മൂന്നാം തവണയും അങ്കത്തിനിറങ്ങാൻ സ്പീക്കർ ശ്രമിച്ചെങ്കിലും പാർട്ടി തീരുമാനത്തെത്തുടർന്ന് മത്സര രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വന്നു. പി. ശ്രീരാമകൃഷ്ണന് പകരം ജില്ല സെക്രട്ടറിയേറ്റംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്ന ടി.എം സിദ്ദിഖിൻ്റെ പേര് ഉയർന്ന് വന്നെങ്കിലും, അവസാന നിമിഷം ടി.എം സിദ്ദിഖിനെ തഴഞ്ഞാണ്​ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാർ സ്ഥാനാർഥിയായത്.

സ്ഥാനാർഥിത്വത്തിനെതിരെ തെരുവിൽ പരസ്യ പ്രകടനമുൾപ്പെടെ നടന്നെങ്കിലും പിന്നീട് ചിട്ടയായ പ്രവർത്തനവുമായി സ്ഥാനാർഥിയും പാർട്ടിയും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതിൻ്റെ ഫലമാണ് ഒരിക്കൽ കൂടി പൊന്നാനിയിലെ സി.പി.എമ്മി​െൻറ മധുരിക്കുന്ന വിജയം. പരമ്പരാഗത സി.പി.എം വോട്ടുകളുടെ ഏകീകരണവും യുവത്വത്തിന് മേൽ പരിചയസമ്പന്നതയുടെ ആധിപത്യവുമാണ് പി.നന്ദകുമാറി​െൻറ വിജയം സുനിശ്ചിതമാക്കിയത്.

ഇടഞ്ഞുനിന്നവരെയെല്ലാം തെരഞ്ഞെടുപ്പി​െൻറ അവസാനഘട്ടമാവുമ്പോഴേക്കും എൽ.ഡി.എഫിനോട് അടുപ്പിച്ചതും വിജയത്തിന് കാരണമായി. വോട്ടർ പട്ടികയിൽ കൃത്യമായ ഗൃഹപാഠം ചെയ്ത് നിഷ്പക്ഷ വോട്ടുകളും തങ്ങൾക്കനുകൂലമായി മാറ്റാൻ കഴിഞ്ഞതാണ് നന്ദകുമാറി​െൻറ വിജയത്തിന് ആധികാരികത വർധിപ്പിക്കുന്നത്.

Tags:    
News Summary - ponnani ldf win in clear majority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.