പാലക്കാട്: പൊങ്കൽ അവധിക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06219 ബംഗളൂരു-കൊല്ലം എക്സ്പ്രസ് സ്പെഷൽ ജനുവരി 13ന് രാത്രി 11ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് നാലിന് കൊല്ലത്തും 06220 കൊല്ലം- ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷൽ 14ന് വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30ന് ബംഗളൂരു കന്റോൺമെന്റിലും എത്തും.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
06577 ബംഗളൂരു കന്റോൺമെന്റ്-കണ്ണൂർ എക്സ്പ്രസ് സ്പെഷൽ ജനുവരി 13ന് വൈകീട്ട് അഞ്ചിന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിലും 06578 കണ്ണൂർ-ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷൽ 14ന് രാവിലെ 11.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 4.10ന് ബംഗളൂരു കന്റോൺമെന്റിലും എത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.