തൃക്കാക്കര വർഗീയകാർഡിറക്കിയവർക്കുള്ള മറുപടി; പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു -പോൾതേലക്കാട്

കോട്ടയം: വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്. ജനാധിപത്യത്തിന്റെ നല്ല മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഇക്കാര്യം സർക്കാരും പാർട്ടിയും ശ്രദ്ധിക്കണമായിരുന്നു.

പാർട്ടികൾ സ്ഥാനാർഥിയെ നിർണയിക്കുമ്പോൾ വിവേകപരമായി പ്രവർത്തിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങൾ മുഖം തിരിച്ചതിന്റെ നേർചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ വിമർശനവുമായി തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന

Tags:    
News Summary - Politics should not have entered the churches - Paul Tholakadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.