അമ്പൂരിയിൽ സി.പി.എം ആക്രമണം; അഞ്ച്‌ യു.ഡി.എഫ് പ്രവർത്തകർക്ക്​ പരിക്ക്

വെള്ളറട: അമ്പൂരിയിൽ യു.ഡി.എഫ് പ്രതിഷേധ യോഗം നടക്കുന്നതിനിടെ സി.പി.എം ആക്രമണം. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ ​പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച അമ്പൂരി പഞ്ചായത്തിൽ ഹർത്താലിന്​ യു.ഡി.എഫ്​ ആഹ്വാനം ചെയ്​തു. ഫ്ലക്​സ്​ സി.പി.എം നശിപ്പിച്ചെന്നാരോപിച്ച്​ ജങ്​ഷനിൽ യു.ഡി.എഫ് പ്രതിഷേധ യോഗം നടക്കുന്നതിനിടെയായിരുന്നു പിക്​-അപ്​ വാനിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ വാളും വടികളും ഉപയോഗിച്ച് ആക്രമിച്ചത്​.

സതീഷ്(45), ഷിബു(40), ബിജു ചാക്കോ (40), അലക്‌സ് ജയിംസ് (40), പന്ത ഷാജി (35) എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പൂരിയിലും പ്രദേശത്തും നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പി ഹരികുമാറി​​െൻറ നേതൃത്വത്തില്‍ വന്‍ പൊലീസ്​ സംഘത്തെ വിന്യസിപ്പിച്ചു. ജങ്​ഷനിൽ സി.പി.എം പഞ്ചായത്ത് ഭരണസമിതി​െക്കതിരെ  യു.ഡി.എഫ് ഫ്ലക്‌സ് ബോര്‍ഡ് സ്​ഥാപിച്ചത്​ കഴിഞ്ഞ ദിവസമാണ്​ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തത്​. ഇതില്‍ പ്രതിഷേധിച്ച്​ ചേർന്ന യോഗത്തിനിടെയാണ്​ അപ്രതീക്ഷിത ആക്രമണമുണ്ടായത്​.

Tags:    
News Summary - political clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.