Representational image

മാസ്​കില്ലാത്തത്​ ചോദ്യം ചെയ്​ത പൊലീസുകാർക്ക്​ കല്ലുകൊണ്ട്​ മർദനം

മറയൂർ: മാസ്ക് ധരിക്കാത്തത്​ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് ഇടിച്ച്​ പരിക്കേൽപിച്ചു. മറയൂർ സ്​റ്റേഷനിലെ ഇൻസ്​പെക്​ടർ രതീഷ്​, സി.പി.ഒ അജീഷ്​ പോൾ എന്നിവർക്കാണ്​ പരിക്ക്​. അജീഷി​െൻറ പരിക്ക്​ ഗുരുതരമാണ്​. സംഭവത്തിൽ കോവിൽകടവ് സ്വദേശി സുലൈമാനെ (26) അറസ്​റ്റ്​ ചെയ്തു. ചൊവ്വാഴ്​ച രാവിലെ പത്തോടെ കോവിൽകടവ് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ്​ സംഭവം.

കോവിൽകടവ് ഓട്ടോ സ്​റ്റാൻഡ് ഭാഗത്തുനിന്ന സുലൈമാനെ പൊലീസ് ഉദ്യോഗസ്ഥർ മാസ്ക് വെക്കാത്തതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയായിരുന്നു. അടുത്തെത്തി കാര്യം തിരക്കിയ ഇൻസ്​പെക്​ടർ രതീഷിനെ സമീപത്തുകിടന്ന കല്ലെടുത്ത് തലക്കടിച്ചു. തടയാനെത്തിയ സി.പി.ഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയിൽ മർദിച്ചു. തുടർന്ന്​ മറ്റ്​ പൊലീസുകാർ ചേർന്ന്​ കീഴ്പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി.

പരിക്കേറ്റ രണ്ട്​ പൊലീസ് ഉദ്യോഗസ്ഥരെയും മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്ക്​ എറണാകുളത്തേക്ക് മാറ്റി.

Tags:    
News Summary - Policeman attacked by Stone in Mask Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.