തിരുവനന്തപുരം: ഫോര്‍ട്ട് എസ്.ഐയെ കുത്തിപ്പരിക്കേല്പിച്ച കരിമഠം സ്വദേശി നിയാസ് പൊ ലീസിനെ വെട്ടിച്ച് കടന്നു. നിയാസിനെ ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ച പിതാവ് തങ്ങള്‍കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ചയാണ് പ്രായമാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിയാസിനെ പിടികൂടാൻ ഫോർട്ട് എസ്.ഐ വിമലും സംഘവും കരിമഠം കോളനിയിലെത്തിയത്.
പൊലീസിനെ കണ്ടതും നിയാസ് ബിയർകുപ്പി പൊട്ടിച്ച് സ്വന്തം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുകയും ഇത് തടയാൻ ശ്രമിച്ച എസ്.ഐയെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന്, കൂടുതൽ പൊലീസ് എത്തിയാണ് എസ്.ഐയെ ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പൊലീസിെൻറ കണ്ണുവെട്ടിച്ച് നിയാസും പിതാവും സുഹൃത്തും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സ തേടി.
ഇവർ ആശുപത്രിയിലുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് എത്തുമ്പോഴേക്കും തങ്ങള്‍കുഞ്ഞും സുഭാഷും ചേർന്ന് നിയാസിനെ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുത്തു
കയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.