പടക്കക്കച്ചവടം: മുന്നറിയിപ്പുമായി പൊലീസ്

മൂവാറ്റുപുഴ: അനുമതി വാങ്ങാതെ കവലകൾതോറും നടത്തുന്ന പടക്ക കച്ചവടത്തിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. മൂവാറ്റുപുഴ പി.ഒ ജങ്ഷൻ മുതൽ വെള്ളൂർകുന്നം വരെ റോഡരികിൽ നിരവധി പടക്കവിൽപന കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. പടക്ക വിൽപന നടത്തണമെങ്കിൽ ലൈസൻസ് വേണം. ഇതില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെയാണ് പൊലീസ് രംഗത്തിറങ്ങിയത്.

കഴിഞ്ഞ വർഷങ്ങളിൽ പലയിടത്തും ഇത് അപകടം സൃഷ്ടിച്ചിരുന്നു. സന്ധ്യ കഴിയുന്നതോടെ എത്തുന്ന യുവാക്കൾ അടക്കമുള്ളവർ വിൽപന കേന്ദ്രങ്ങൾക്കുമുന്നിൽതന്നെ പടക്കം പൊട്ടിക്കുന്നതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് രംഗത്തിറങ്ങിയത്.

Tags:    
News Summary - Police warning about firecrackers sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.