പൊലീസിന്‍റെ ശ്രമം വിഫലം; ആ മാനിനെ രക്ഷിക്കാനായില്ല

വൈത്തിരി: കുന്നിൻമുകളിൽ നിന്നും കാൽ തെറ്റി താഴേക്ക് പതിച്ച മാനിനെ രക്ഷപ്പെടുത്താനുള്ള പൊലീസ് ശ്രമം വിഫലം. ര ാവിലെ പൂക്കോട് വെറ്ററിനറി സർകലാശാല കുന്നിൽ നിന്നും മാൻ ഉരുണ്ടുവീഴുന്നത് കണ്ട ലോറി യാത്രക്കാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പട്രോളിങ്ങിന് പോകുകയായിരുന്ന വൈത്തിരി എസ്.ഐ ജിതേഷും സംഘവും രക്ഷാ നടപടികൾക്കായി സ്ഥലത്തെത്തി.

ഇരുപതടി ഉയരത്തിൽ മാൻ കുടുങ്ങിക്കിടക്കുന്നത് കണ്ട ഇവർ പ്രദേശവാസിയായ കൃഷ്ണൻകുട്ടിയുടെ സഹായത്തോടെ മാനിനെ കയറുകെട്ടി താഴെ ദേശീയപാതയോരത്തെത്തിച്ചു. തൊട്ടടുത്തുള്ള പൂക്കോട് മൃഗാശുപത്രിയിൽ നിന്നും ഡോക്ടർമാർ എത്തുമ്പോഴേക്കും മാൻ ചത്തു. മാനിന്‍റെ ജഡം പൂക്കോട് മൃഗാശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

Tags:    
News Summary - Police Vythiri Le pored Killed-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.