Posted On
date_range Updated On
date_range പൊലീസുകാർക്ക് നേരെ ആക്രമണം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 50 പേർക്കെതിരെ കേസ്
കോഴിക്കോട്: പ്രതിയെ പിടികൂടാൻ പോയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം കണ്ടാലറിയുന്ന 50 പേർക്കെതിരെ കേസ്.
സി.പി.എം നിട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകനെതിരെയാണ് കേസ്. ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയാണ് അശോകൻ.
കുറ്റ്യാടി നിട്ടൂരിൽ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. എസ്.ഐ ഉൾപ്പെടെ നാലുേപർക്കെതിരെയായിരുന്നു ആക്രമണം. എസ്.ഐ വിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ ഒരു ജീപ്പും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.