മദ്യലഹരിയില്‍ പൊലീസ് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം: റിട്ട. എസ്.ഐയും ഡ്രൈവറും അറസ്​റ്റിൽ

കട്ടപ്പന: മദ്യലഹരിയില്‍ ​െപാലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും ചെയ്ത റിട്ട. എസ്.ഐ​െയയും ഡ്രൈവ​െറയും അറസ്​റ്റ്​ ചെയ്തു. റിട്ട. എസ്.ഐ കട്ടപ്പന താണോലില്‍ ദേവസ്യ, വണ്ടി ഓടിച്ച പന്തപ്പള്ളില്‍ റെജി എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. വ്യാഴാഴ്​ച വൈകീട്ട് ഏഴോടെയാണ് സംഭവം. മദ്യപിച്ചശേഷം അണക്കരയില്‍നിന്ന്​ ഇരുവരും കട്ടപ്പനക്ക്​ വരുകയായിരുന്നു. ഇതിനിടെ, വഴിയരികിൽ നിന്ന കാല്‍നടക്കാരെ ദേവസ്യ അസഭ്യം പറഞ്ഞു. നാട്ടുകാര്‍ വിവരം വണ്ടന്മേട് പൊലീസില്‍ അറിയിച്ചു.

പൊലീസ് വാഹനത്തിനു കൈകാട്ടി തടയാൻ ശ്രമിച്ചിട്ടും നിര്‍ത്തിയില്ല. പിന്നീട് കട്ടപ്പന ട്രാഫിക് പൊലീസ് പാറക്കടവില്‍ വാഹനം തടയുകയായിരുന്നു. ഈ സമയം ഒാടിക്കൂടിയ നാട്ടുകാരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ദേവസ്യ അസഭ്യം പറഞ്ഞു. ഇതോടെ ട്രാഫിക് പൊലീസ് ഇരുവരെയും കസ്​റ്റഡിയിലെടുത്ത് സ്​റ്റേഷനിലെത്തിച്ചു. എന്നിട്ടും അസഭ്യവർഷം തുടര്‍ന്നതോടെ കട്ടപ്പന പൊലീസിന്​ കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്​ ദേവസ്യക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന്​ റെജിക്കെതിരെയും കേസെടുത്തു.

Tags:    
News Summary - police station issues retired si and driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.