തിരുവനന്തപുരം: ക്യാമ്പ് ഫോളോവർമാരായി നിയോഗിക്കപ്പെട്ടവരെ കൊണ്ട് വീട്ടുജോലി ചെയ്യിച്ചെന്നാരോപിച്ച് ആംഡ് പൊലീസ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻറ് പി.വി. രാജുവിനെതിരെയും ഡി.ജി.പിക്ക് പരാതി. ക്യാമ്പ് ഫോളോവർമാരിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലീസുകാരാണ് പരാതി നൽകിയത്.
രാജുവിെൻറ കുടപ്പനക്കുന്നിലെ വീട്ടിൽ ടൈൽസ് പാകാൻ നാലുപേരെ നിയോഗിച്ചെന്നാണ് ആരോപണം. പണി ചെയ്യുന്നതിെൻറ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചക്ക് മൂന്നു വരെ ജോലി ചെയ്തെന്നും ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞുവിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ, ജീവനക്കാരെ വീട്ടിൽ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് രാജുവിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.