Posted On
date_range Updated On
date_range പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃപ്പൂണിത്തുറ: പൊലീസ് ഉദ്യോഗസ്ഥനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനില്‍ ഭവനില്‍ സജിത് യു. (40) ആണ് മരിച്ചത്.
എരൂര്‍ കണിയാമ്പുഴ റോഡില്‍ തിട്ടേപ്പടി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.
കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് കെ.എ.പി. ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലംമാറി എത്തിയ ഉദ്യോഗസ്ഥനാണ് സജിത്. ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ നടപടികള്‍ക്കായി മാറ്റിയ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പിതാവ്: ഉപേന്ദ്രന്, അമ്മ: ലീലാകുമാരി. ഭാര്യ: ധന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.