പൊലീസ് നിയമഭേദഗതി വിവാദം: ശ്രീവാസ്തവയുടെ നോട്ടപ്പിശകെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് കരട് തയ്യാറാക്കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭിവച്ചതായി മുഖ്യമന്ത്രി. ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീവാസ്തവക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
 

നിയമത്തിന്‍റെ കരടു തയാറാക്കി നല്‍കിയപ്പോള്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങള്‍ക്കു വഴിവച്ചു'' എന്നാണ് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചത്. നിയമ ഭേദഗതി വിവാദമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്നും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

Tags:    
News Summary - Police law amendment controversy: CM says Srivastava's mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.