തിരുവനന്തപുരം: ആരോപണ വിധേയനായ എ.ഡി.ജി.പി സുദേഷ് കുമാറിെൻറ വീട്ടില്‍ അടിമപ്പണി പതിവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. എ.ഡി.ജി.പിയുടെ അറിവോടെയായിരുന്നു ജീവനക്കാരെ വീട്ടുവേല ചെയ്യിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇതിനു തയാറാകാതിരുന്ന 12 ക്യാമ്പ് ഫോളോവര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗികവാഹനം ദുരുപയോഗിക്കുന്നതായും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒരു ബന്ധു തിരുവനന്തപുരത്തുനിന്ന് കണ്ണൂർക്ക് പോയത് സര്‍ക്കാര്‍ വാഹനത്തിലാണ്. ഈ പരാതികളുടെയും രഹസ്യാന്വേഷണ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിലാണ് സുദേഷ് കുമാറിനെ ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. മകൾക്ക് ഫോേട്ടാകോപ്പി എടുക്കാൻ ഫോേട്ടാകോപ്പി മെഷീൻ തന്നെ സർക്കാർ െചലവിൽ വാങ്ങി, സിവിൽസർവിസ് പരീക്ഷക്ക് തയാറെടുക്കുന്ന മകൾക്കു വേണ്ടി സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് മാഗസിനുകളും പുസ്തകങ്ങളും വാങ്ങിക്കൂട്ടി, തെൻറ ഇഷ്ടക്കാർക്ക് ശബരിമലയിലെ പ്രസാദം എത്തിക്കാൻ പൊലീസുകാരെ നിയോഗിച്ചു തുടങ്ങിയ ആരോപണങ്ങും ഉയർന്നിട്ടുണ്ട്. സുദേഷ് കുമാറിെൻറ കുടുംബാംഗങ്ങളുടെ പീഡനം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് ഒാടി രക്ഷപ്പെെട്ടന്ന വെളിപ്പെടുത്തലുമായി വനിതാ ക്യാമ്പ് ഫോളോവറും രംഗെത്തത്തി.
വീട്ടുജോലിക്കെത്താൻ താമസിച്ചതിെൻറ പേരിൽ എ.ഡി.ജി.പിയുടെ വീട്ടുകാർ തന്നെ മർദിക്കാൻ ശ്രമിച്ചെന്നും കുടുംബത്തെ അവഹേളിച്ചെന്നുമാണ് അവർ പറയുന്നത്. ഭയന്ന് ജോലി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ എ.ഡി.ജി.പി തന്നെ പട്ടിയെകൊണ്ടു കടിപ്പിക്കണമെന്നും വീട്ടിൽ പൂട്ടിയിടാത്തത് എന്താണെന്ന് ചോദിച്ചതായും അവർ പറയുന്നു. കറുത്ത നിറമുള്ളവരെ എ.ഡി.ജി.പിക്കും വീട്ടുകാർക്കും ഇഷ്ടമില്ലായിരുെന്നന്നും അവർക്ക് വീട്ടിൽ പ്രവേശനം നിഷേധിച്ചിരുന്നതായും സേനാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.