അപകട മരണങ്ങൾ: കോവിഡ് പരിശോധന ഇല്ലാതെ പൊലീസ് ഇൻക്വസ്റ്റ് നടത്താം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വിവിധ അപകടങ്ങളിൽപെട്ട് ചികിത്സയിൽ കഴിയവേ മരിക്കുന്നവരുടെ മൃതദേഹങ്ങൾ പൊലീസ് ഇൻക്വസ്റ്റ് നടത്താൻ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് നിർദേശം നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ.

അപകടങ്ങളിൽപെട്ട് മരിക്കുന്നവരുടെ കോവിഡ് പരിശോധനഫലം യഥാസമയം ലഭിക്കാത്തതിനാൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്താൻ 24 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നതായി കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃതർ ഇൻക്വസ്റ്റ് ചെയ്യാൻ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതില്ലെന്ന് അറിയിച്ചു. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

Tags:    
News Summary - Police inquest can be conducted without covid test in Accident deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.