തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അതീവരഹസ്യരേഖ സൂക്ഷിക്കുന്ന ടോപ് സീക്രട്ട് സെക്ഷെൻറ (ടി ബ്രാഞ്ച്) ചുമതലയിൽ നിന്ന് ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ ഡി.ജി.പി ലോക്നാഥ് െബഹ്റ ഒഴിവാക്കി. ബീനയെ സെക്ഷനിൽ നിലനിർത്തി എ ബ്രാഞ്ചിലെ സീനിയർ സൂപ്രണ്ടിനാണ് പകരം ചുമതല.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകളടക്കം സംസ്ഥാനത്തെ പിടിച്ചുലക്കുന്ന വിവരങ്ങൾ വരെ അതീവരഹസ്യമായി സൂക്ഷിക്കുന്ന പൊലീസ് ആസ്ഥാനത്തെ ക്രേന്ദ്രമാണ് ടി ബ്രാഞ്ച്. ജൂനിയർ സൂപ്രണ്ട് അടക്കം 10 പേരാണ് ബ്രാഞ്ചിൽ. ഡി.ജി.പിക്ക് മാത്രമാണ് ഈ സെക്ഷനിൽ പ്രവേശിക്കാൻ അധികാരം. ഇതുമറികടന്ന് പൊലീസ് ആസ്ഥാനം മുൻ എ.ഡി.ജി.പിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ടി ബ്രാഞ്ചിൽ പ്രവേശിച്ച് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ കടത്തിയെന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു.
ബീനയുടെ സഹായത്തോടെയാണ് തച്ചങ്കരി ഫയൽ കടത്തിയതെന്നാരോപിച്ച് സെൻകുമാർ ബീനയെ സ്ഥലം മാറ്റിയെങ്കിലും അന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സെൻകുമാറിെൻറ ഉത്തരവ് മരവിപ്പിച്ചത്. സർക്കാറിനെതിരെ കേസ് വാദിക്കാൻ സെൻകുമാർ വിവരാവകാശപ്രകാരം ടി ബ്രാഞ്ചിൽനിന്ന് രേഖ ആവശ്യപ്പെട്ടിരുന്നെന്നും ഇവ നൽകാത്തതിലെ വിരോധമാണ് നടപടിക്ക് കാരണമെന്നുമായിരുന്നു ബീന സർക്കാറിനെ ധരിപ്പിച്ചത്. ഇതോടെ സ്ഥലംമാറ്റ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കുകയും ബീനയെ ബ്രാഞ്ചിൽ തുടരാൻ നിർദേശിക്കുകയുമായിരുന്നു. എന്നാൽ, ഫയൽ മോഷണത്തിനെതിരെ സെൻകുമാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതോടെ എ.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഫയൽ നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.