Posted On
date_range Updated On
date_range പൊലിസ് ഡ്രൈവറെ മർദിച്ച കേസ്: എഫ്.െഎ.ആർ റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: തിരുവനന്തപുരത്തെ പൊലിസ് ഡ്രൈവർ ഗവാസ്കറേ മർദിച്ച കേസിൽ എഫ്.െഎ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എ.ഡി.ജി.പി സുധേഷിെൻറ മകൾ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. പെൺകുട്ടി തനിക്കെതിരെ നൽകിയ കേസിൽ എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്കറും സമർപ്പിച്ച ഹരജിയും ഹൈകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് ഗവാസ്കറിെൻറ വാദം. ഗവാസ്കറെ മർദിച്ചിട്ടില്ലെന്ന് എ.ഡി.ജി.പിയുടെ മകളും വാദിക്കുന്നു. ചീഫ് ജസ്റ്റിസിെൻറ അനുമതിയോടെയാണ് രണ്ടു പരാതികളും ഒരു ബഞ്ച് പരിഗണിക്കുന്നത്.
എ.ഡി.ജി.പിയുടെ മകളായതുകൊണ്ട് കേസുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി നേരത്തെ വാദത്തിനിടെ ചോദിച്ചിരുന്നു. കേസ് ഡയറിയും, മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.