വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു

മോഷണക്കേസ് അന്വേഷണത്തിനിടെ പൊലീസ് നായ കണ്ടെത്തിയത് വാറ്റുകേന്ദ്രം

ആളൂര്‍: ചങ്ങലച്ചിറ ഗേറ്റിനു സമീപത്തെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നായെ കൊണ്ടുവന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയത് വ്യാജവാറ്റു കേന്ദ്രം.

ചങ്ങലച്ചിറ കുളത്തിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ ആട് ഫാമില്‍നിന്ന് 20 ലിറ്ററോളം ചാരായവും വാഷും പൊലീസ് കണ്ടെടുത്തു. മോഷണം നടന്ന വടക്കേപീടിക ജോയിയുടെ വീട്ടില്‍നിന്ന് മണം പിടിച്ച് ഓടിയ പൊലീസ് നായ എത്തിയത് അര കിലോമീറ്ററോളം ദൂരെ വിജനസ്ഥലത്തുള്ള ഫാമിലാണ്.

ഇവിടെയെത്തി ഉച്ചത്തില്‍ നായ് കുരച്ചതിനെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് കുളിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ ചാരായവും വാഷും കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഫാമിലുണ്ടായിരുന്ന തൊഴിലാളി കോഴിക്കോട് സ്വദേശി ബിജുകുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പരിസരത്താകെ അരിച്ചുപെറുക്കിയെങ്കിലും വൈകീട്ടുവരെ ഇയാളെ പിടികിട്ടിയിട്ടില്ല. സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - Police Dog found Arrack Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.