ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായോ? പരാതിപ്പെടാൻ പൊലീസ്​ കാൾ സെന്‍റർ

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി ന​ൽ​കു​ന്ന​തി​നു​ള്ള കേ​ര​ള ​െപാ​ലീ​സിന്‍റെ കാ​ൾ​ സെൻറ​ർ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു.

ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് 155260 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ച്ച് പ​രാ​തി​ക​ൾ അ​റി​യി​ക്കാം. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ​ ന​ട​പ​ടി. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ കേ​ന്ദ്രീ​കൃ​ത കാ​ൾ​ സെന്‍റ​ർ. 

കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേന്ദ്രീകൃത കാൾ സെന്‍റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്‍ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തു നിന്നും തത്സമയം അറിയിക്കാം.


സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി അറിയിക്കേണ്ടതാണ്. കാൾ സെന്‍ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും. 

Tags:    
News Summary - police call centre for online fraudulent activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.