വഴിയോരക്കച്ചവടക്കാർക്ക് നേരെ സി.ഐയുടെ തെറിയഭിഷേകം; റിപ്പോർട്ട് നൽകുമെന്ന് ജില്ല പൊലീസ് മേധാവി

കണ്ണൂര്‍: ചെറുപുഴയിൽ വഴിയോരക്കച്ചവടക്കാർക്ക് നേരെ സി.െഎ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര. സംഭവത്തെ കുറിച്ച് ഇന്ന് തന്നെ റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ചിറ്റാരിക്കല്‍ പാലത്തിന് സമീപമുള്ള തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് സി.ഐ വിനീഷ് കുമാർ തെറിയഭിഷേകവും അധിക്ഷേപവും നടത്തിയത്. വ്യാപാരികളുടെ പരാതിയെ തുടർന്നായിരുന്നു തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊലീസ് എത്തിയത്. ഇതിനിടെ, ദേഹത്ത് കൈവെക്കരുതെന്ന് കച്ചവടക്കാരിലൊരാൾ പറഞ്ഞതോടെ സി.ഐ അസഭ്യം പറയുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമുയർന്നു.

എന്നാൽ ഇതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ വ്യാപാരികളുടെ പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അതിൽ രണ്ട് പേര്‍ മാത്രം മാറാന്‍ തയ്യാറാകാതിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രചരിക്കുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്ത് നിർമിച്ചവയാണെന്നാണ് സി.ഐ വിനീഷ് കുമാര്‍ മീഡിയ വൺ ഒാൺലൈനിനോട്​ പ്രതികരിച്ചത്.

Tags:    
News Summary - police attack on fruit sellers will submit report to dig says yatheesh chandra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT