Posted On
date_range Updated On
date_range പൊലീസ് അസോസിയേഷൻ: പ്രസിഡന്റ് ആർ. പ്രശാന്ത്, ജന.സെക്രട്ടറി സി.ആർ ബിജു
തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ആർ. പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി സി.ആർ ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.
അസോസിയേഷന്റെ 2023 - 2025 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് തിരുവനന്തപുരത്ത് നടന്നു. ട്രഷറർ കെ.എസ് ഔസേപ്പ് (ഇടുക്കി), വൈസ് പ്രസിഡന്റുമാർ പ്രേംജി. കെ. നായർ (കോട്ടയം), കെ.ആർ ഷെമി മോൾ ( പത്തനംതിട്ട) വി. ഷാജി (എം.എസ്.പി -മലപ്പുറം), ജോയിന്റ് സെക്രട്ടറിമാർ വി. ചന്ദ്രശേഖരൻ (തിരുവനന്തപുരം സിറ്റി), പി. രമേശൻ ( കണ്ണൂർ റൂറൽ), പി.പി മഹേഷ്(കാസർകോട്) എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്ന് രാവിലെ തിരുവനന്തപുരം പൊലീസ് ട്രയിനിങ് കോളജിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി എസ്.എസ് ജയകുമാർ വരണാധികാരി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.