കോഴിക്കോട്: കേരള പൊലീസ് അസോസിയേഷൻ 34ാം സംസ്ഥാന സമ്മേളനം മേയ് 11, 12, 13 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും. 10ന് സംസ്ഥാന കമ്മിറ്റി യോഗവും യാത്രയയപ്പ് സമ്മേളനവും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
27 ജില്ല കമ്മിറ്റികളിൽനിന്നായി 323 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ‘മാറുന്ന കേരളം; മാറേണ്ട പൊലീസ്’ എന്ന വിഷയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന സെമിനാർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹരിത കേരള മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ വിഷയം അവതരിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം യു.എ. ഖാദർ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി, വി.ആർ. സുധീഷ്, പവിത്രൻ തീക്കുനി തുടങ്ങിയവർ പെങ്കടുക്കും. തുടർന്ന് സേനയിലെ കവികളെ ഉൾപ്പെടുത്തി ‘പൊലീസ് കവി സമ്മേളനം’.
ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 6,000ത്തിലധികം പൊലീസുകാർ പെങ്കടുക്കും. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പി.കെ. ശ്രീമതി എം.പി, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് ആറിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു, ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, വൈസ് പ്രസിഡൻറ് വി. ഷാജി, ട്രഷറർ എസ്. ഷൈജു, ജോയിൻറ് സെക്രട്ടറി കെ.ഐ. മാർട്ടിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.