ക്ഷേത്രോത്സവ പരിസരത്ത് സ്ഫോടക വസ്തുക്കളുമായി എത്തിയ മുൻ കാപ്പ പ്രതിയെയും കൂട്ടാളികളെയും പൊലീസ് പിടികൂടി

തിരുവനന്തപുരം: ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി എത്തിയ മുൻ കാപ്പ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ. ഞായറാഴ്ച്ച രാത്രി ഒമ്പതോടെയാണ് ഇവരെ പൊലീസ് കണ്ടത്. കല്ലമ്പലം സ്റ്റേഷനിൽ രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സ്വദേശിയായ ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി പ്രശാന്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഉത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്ന പ്രതിയോഗിയെ വകവരുത്തുന്നതിനായാണ് പ്രതികൾ അവിടെ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി തമ്പടിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം മേടവിളയിൽ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി പ്രതികളിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലെത്തിച്ച് നിർവീര്യമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനക്കുശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

Tags:    
News Summary - Police arrest former Kappa accused and his accomplices who arrived with explosives at the temple festival premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.