ബ്രൗൺഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

ഈരാറ്റുപേട്ട :ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ റംകാൻ മുബാറക് (36) എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് മുട്ടം കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും .10 ഗ്രാം ബ്രൗൺ ഷുഗർ  കണ്ടെടുക്കുകയും ചെയ്തു.

ജില്ലയിലെ ലഹരിയുപയോഗം തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലാ ഡിവൈഎസ്പി കെ.സദന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണൻ, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Police arrest foreign worker with brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.