മൂവാറ്റുപുഴ: കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച കേസിൽ 19കാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അൽ സാബിത്ത് ആണ് തിരുവനന്തപുരത്ത് വെച്ച് പൊലീസ് പിടിയിലായത്. എറണാകുളം മൂവാറ്റുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തുകയും നമ്പർ പ്ലേറ്റ് മാറ്റുകയും ചെയ്ത ശേഷമാണ് സാബിത്ത് ഉപയോഗിച്ചിരുന്നത്. രണ്ട് കുട്ടികളുടെ മാതാവായ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു സാബിത്. അവർക്കൊപ്പം കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴിയിലുള്ളത്.
ജൂലൈ നാലിന് പുലർച്ചെ കരുട്ടുകാവ് ഭാഗത്തെ ഒരു വീട്ടിലെ പോർച്ചിൽനിന്നാണ് വാഹനം മോഷ്ടിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകിയുമൊത്താണ് ഇയാൾ മോഷ്ടിച്ച കാറിൽ യാത്രകൾ ചെയ്തിരുന്നത്. വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.