കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമം തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അനിരു അശോകനെതിരായ പൊലീസ് നടപടി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനെന്ന് മീഡിയവൺ ജേണലിസ്റ്റ് യൂനിയൻ.
നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ റിപ്പോർട്ടറെ കുറ്റവാളിയാക്കുന്ന നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ്.
വാർത്തയിൽ പറഞ്ഞ കാര്യം അന്വേഷിച്ച് ശിക്ഷ നൽകേണ്ടതിന് പകരം കൃത്യമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെയും മാധ്യമത്തെയും വേട്ടയാടുന്ന നിലപാട് അംഗീകരിക്കാനാകില്ല. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നിലപാടിൽ പ്രതിഷേധം ഉയരണമെന്ന് മീഡിയവൺ ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് സനോജ് കുമാർ ബേപ്പൂരും സെക്രട്ടറി ഷിദ ജഗതും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.