വള്ളിക്കുന്ന്: എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന വള്ളിക്കുന്ന് അനങ്ങാടിയിലെ പോക്കർ കടലുണ്ടി (73) നിര്യാതനായി. മാധ്യമം, ചന്ദ്രിക, സിറാജ്, ലീഗ് ടൈംസ് എന്നിവയിലും പൂങ്കാവനം പബ്ലിക്കേഷൻസിലും ജോലി ചെയ്തിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വള്ളിക്കുന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറായിരുന്നു. അഖിലേന്ത്യ ലീഗിൽനിന്ന് മത്സരിച്ചാണ് വൈസ് പ്രസിഡൻറായത്. ലീഗ് ലയനത്തോടെ ജനതാദളിൽ ചേർന്ന പോക്കർ പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു.
പ്രഫ. സയ്യിദ് ഇബ്രാഹീം തമിഴിൽ രചിച്ച ‘മുഹമ്മദ് (സ)’ ആണ് പ്രധാന വിവർത്തന കൃതി. തമിഴ് എഴുത്തുകാരനും പ്രബോധകനുമായ അബ്ദുല്ല അടിയാറിെൻറ ‘ഞാൻ സ്നേഹിക്കുന്ന ഇസ്ലാം’ അടക്കം ധാരാളം വിവർത്തന കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേർഷ്യൻ കവികൾ, ശീറാസിലെ പൂങ്കുയിൽ, അല്ലാഹുവിെൻറ വാൾ, ജലാലുദ്ദീൻ റൂമി, ഗുലിസ്താൻ കഥകൾ തുടങ്ങി ധാരാളം രചനകൾ ഇദ്ദേഹത്തിേൻറതായി ഉണ്ട്.
ഭാര്യ: ജമീല (റിട്ട. അധ്യാപിക). മക്കൾ: സാബിർ, (റിയാദ്), സ്വാലിഹ, (സെക്രേട്ടറിയറ്റ് തിരുവനന്തപുരം), സ്വാദിഖ് (സെയിൽസ് ടാക്സ് പാലക്കാട്), അബ്ദുൽ ബാഖി. സഹോദരങ്ങൾ: കുഞ്ഞിക്കോയ, കുഞ്ഞറമു, മുഹമ്മദ്കുട്ടി എന്ന ബാവ, യൂസുഫ്, കുഞ്ഞീവി, സൈനബ, പരേതരായ അഹമ്മദ് കുട്ടി, ബീഫാത്തുമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.