പോക്സോ അതിജീവിത അഭയ കേന്ദ്രത്തിൽ ജീവനൊടുക്കി

കോതമംഗലം: പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി പുനരധിവാസ കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടിയെ താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്ഥാപന നടത്തിപ്പുക്കാർ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി രണ്ടുമാസം മുമ്പാണ് പെൺകുട്ടിയെ ഇവിടെ പുനരധിവസിപ്പിച്ചത്. വീട്ടിലെ സുരക്ഷിതത്വം ഇല്ലായ്മയും മറ്റും ചൂണ്ടിക്കാട്ടിയാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. കുറച്ച് ദിവസങ്ങളായി വീട്ടിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിക്കാത്തതിനാൽ വീട്ടിലയച്ചില്ല.

ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. പെൺകുട്ടി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags:    
News Summary - Pocso Victim took his own life at the shelter home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.