പോക്‌സോ കേസ് പ്രതിയെ ഇരയുടെ വീട്ടിൽനിന്ന് പിടികൂടി

പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. വിളക്കുമാടം മല്ലികശ്ശേരി പുളിച്ചുമാക്കൽ അഖിൽ റെജിയാണ് (22) അറസ്​റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്​റ്റർ ചെയ്തത്.ഇയാളെ കാൺമാനില്ലെന്ന് കാട്ടി വീട്ടുകാർ പാലാ പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടത്തിയ പൊലീസ് എലിക്കുളം സ്വദേശിനി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽനിന്ന് ഇയാളെ കണ്ടെത്തി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കി. ഇതിൽ പീഡനം തെളിഞ്ഞതോടെ പൊൻകുന്നം പൊലീസാണ് പീഡനക്കേസ് രജിസ്​റ്റർ ചെയ്തത്.

Tags:    
News Summary - Pocso case accused was arrested from the victim's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.