പോക്‌സോ കേസ് വിധി വരാനിരിക്കെ പ്രതി തൂങ്ങിമരിച്ച നിലയിൽ

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലെ രണ്ടാം പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചനെയാണ് കുറിഞ്ഞിയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വിചാരണ പൂർത്തിയായ കേസിൽ ആഗസ്റ്റ്​ 31ന് വിധി പറയാനിരിക്കെയാണ് സംഭവം. കഴിഞ്ഞ മാസം 27ന് വിധി പറയാൻ നിശ്ചയിച്ചിരുന്ന കേസാണിത്. എന്നാൽ, അന്ന് തങ്കച്ചൻ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് മാറ്റുകയായിരുന്നു. തുടർച്ചയായി മൂന്നു തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് 2017 മുതൽ 2022 വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് ഈ ക്രൂരത പുറംലോകമറിയുന്നത്.

കൂട്ടബലാത്സംഗം ഉൾപ്പെടെ തൊടുപുഴ പൊലീസ്​ രജിസ്റ്റർ ചെയ്ത 28 പോക്‌സോ കേസുകളിലായി പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 25ഓളം പ്രതികളാണുള്ളത്. 

Tags:    
News Summary - POCSO case accused found dead ahead of verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.