മന്ത്രി വി. മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ആരോപണത്തിൽ സലിം മടവൂരിന്‍റേതടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.

ചട്ടം ലംഘിച്ച് പി.ആര്‍ കമ്പനി മാനേജര്‍ സ്മിത മേനോൻ 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുപ്പിച്ചു എന്നായിരുന്നു മുരളീധരനെതിരായ പരാതി. ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശകാര്യ വകുപ്പില്‍നിന്നു വിശദീകരണം തേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.