ദുരന്തത്തിൽ കേരളം കാഴ്​ചവെച്ച പോരാട്ടവീര്യത്തെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തിലെ ജനങ്ങൾക്കും അധികാരികൾക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം. കൊച്ചിയിൽ നിന്ന്​ ദുരിത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷമാണ്​ കേരളത്തെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തത്​. 

‘കേരളത്തിലെ ജനങ്ങളുടെ പോരാട്ട വീര്യത്തിന്​ അഭിവാദ്യങ്ങൾ. ​ദുരന്തം നേരിടാനുള്ള അധികൃതരുടെ പ്രവൃത്തികളെ അഭിനന്ദിക്കുന്നു. 

കേരളത്തിലെ ദുരന്തത്തിന്​ സഹായം നൽകിയ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളെയും അഭിനന്ദിക്കുന്നു.’ എന്നാണ്​ പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്​. കേന്ദ്ര സർക്കാറി​​​െൻറ ​വിവധ ക്ഷേമ പദ്ധതികളിൽ കേരളത്തി​െല പ്രളയ ദുരന്തത്തിനിരയായവർക്ക്​ മുൻഗണന നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 
 

Tags:    
News Summary - PM Salute Kerala's Fighting Spirit in Flood - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.