പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ: റോഡ് ഷോയും മഹിള സമ്മേളനവും നടക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെത്തും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂരിൽ റോഡ് ഷോ നടത്തും. കനത്ത സുരക്ഷയിലാണ് തൃശൂർ നഗരം. സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിള സമ്മേളനവുമാണ് പൊതുപരിപാടികൾ. പ്രധാനമന്ത്രി വരുന്നതിന്‍റെ ഒരുക്കങ്ങൾക്കൊപ്പം തൃശൂരിലെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള സുരേഷ് ഗോപിക്കായുള്ള ചുമരെഴുത്തും തൃശൂരിൽ പലയിടത്തും തുടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കം പൂർത്തിയായതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഉച്ചക്ക് രണ്ടോടെ കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് കാർമാർഗം സ്വരാജ് റൗണ്ടിൽ ജനറൽ ആശുപത്രിക്ക് മുന്നിലെത്തും. അവിടെനിന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്ററോളമാണ് റോഡ് ഷോ. വൈകീട്ട് മൂന്നിനാണ് മഹിള സമ്മേളനം. സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. തേക്കിൻകാട്ടിലെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Tags:    
News Summary - PM in Thrissur today: Road show and women's conference to be held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.