കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കൊച്ചി: മരടിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്‍റെയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിലായിരുന്നു.

രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള നെഹിസ്യ ഒൻപത് മണിയായിട്ടും എഴുന്നേൽക്കാത്തതോടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവർ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തിൽ കയർ കെട്ടിയിരുന്നതായുമാണ് കാണപ്പെട്ടത്.

നെഹിസ്യ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് പൊലീസ് കണ്ടെത്തി. മുറിയിൽ നിന്ന് ആരും രക്ഷപ്പെട്ടതിന്‍റെ ലക്ഷണമില്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.

പഠിക്കാൻ മിടുക്കിയായ നെഹിസ്യ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയിൽ ഒന്നോ രണ്ടോ മാർക്കിന്‍റെ കുറവുണ്ടായതിനെ തുടർന്ന് സങ്കടത്തിലായിരുന്നെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 18ാം ജന്മദിനം. അന്ന് സുഹൃത്തുക്കളൊക്കെ ഒത്തുചേർന്ന് ആഘോഷിച്ചിരുന്നു.

ഫോറൻസിക് വിദഗ്ധർ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. 

Tags:    
News Summary - plus two student found dead in bedroom kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.