Posted On
date_range Updated On
date_range കാടാമ്പുഴയിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഏഴുപേർ അറസ്റ്റിൽ
മലപ്പുറം: കാടാമ്പുഴയിൽ വിദ്യാർഥിയെ 16 പേർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. പ്ലസ് വൺ വിദ്യാർഥിയാ യ 16 കാരനെ കാടാമ്പുഴയിലും പരിസര പ്രദേശങ്ങളിലും വെച്ച് നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കുറുക്കോൾ സ്വദേശി അബ്ദുൾ സമദ്, രണ്ടത്താണി സ്വദേശി സമീർ, ശിവദാസൻ, കല്ലാർമംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയ്തീൻകുട്ടി, കറവത്താനകത്ത് ലിയാഖത്ത്, പുളിക്കൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി തന്നെ 16 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ കാടാമ്പുഴ, കൽപകഞ്ചേരി സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.