Posted On
date_range Updated On
date_range മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി
നെടുമ്പാശേരി: മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലിറക്കിയത്.
എയർ അറേബ്യയുടെ ഷാർജ - കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരുണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കുവൈത്ത് - മംഗലാപുരം വിമാനത്തിൽ 175 യാത്രക്കാരുമുണ്ടായിരുന്നു.
മഴ കനത്തതാണ് വിമാനം തിരിച്ചുവിടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.