രാജ്യം ഭരിച്ച് നശിപ്പിച്ച കോൺഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ല -പി.കെ ശ്രീമതി

ചെങ്ങന്നൂർ :രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിഹാസ്യ യാത്രയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ ശ്രീമതി .രാജ്യം ഭരിച്ച്‌ നശിപ്പിച്ച കോൺഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ലെന്നും  പി കെ ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.

രാഹുൽ ഗാന്ധി യാത്ര നടത്താൻവൈകിപ്പോയി.കേന്ദ്രസർക്കാർ ഭരണമല്ല ഭരണാഭാസമാണ് നടത്തുന്നത്.പട്ടിണിയും തൊഴിലില്ലായ്മയൊക്ക രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ സംഭാവനയാണ്. ശത്രുക്കളോടു പോലും കാണിക്കാത്ത ക്രൂരതയാണ് ജനങ്ങളോട് ബിജെപി സർക്കാർ കാണിക്കുന്നത്. കോൺഗ്രസിന്റെ നയങ്ങളെ എതിർത്തവരാണ്‌ ബിജെപി. എന്നാൽ, ആ ജനദ്രോഹ നയങ്ങൾ കൂടുതൽ ശക്തിയോടെ മോദി സർക്കാർ നടപ്പാക്കുന്നു. ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടെടുക്കാനും സ്ത്രീകളോടും ദളിതരും കാട്ടുന്ന ക്രൂരത അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട്കോൺഗ്രസ് പറയുമോ​യെന്നും ശ്രീമതി ചോദിച്ചു.ഇതൊന്നും ചെയ്യാതെ യാത്രനടത്തിയിട്ടെന്ത്‌ കാര്യം. ഇന്ത്യയിലും കേരളത്തിലും മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

ആർ.എസ്.എസിനും ബിജെപിക്കുമെതിരെ സംസാരിക്കാൻ കോൺഗ്രസ് തയാറാവുന്നില്ല.ഹിന്ദുവർഗീയവാദികളെഎതിർക്കേണ്ടതിന്‌ പകരം

എൽ.ഡി.എഫ് സർക്കാറിനെ എതിർക്കാനാണ്കേരളത്തിൽ കോൺഗ്രസ് ശ്രമം.കലാപമുണ്ടാക്കാനാണവർ ശ്രമിക്കുന്നതെന്നും ശ്രീമതി ആരോപിച്ചു.. ഭരണരംഗത്തേക്ക്‌ സ്ത്രീകൾക്ക്‌ കടന്നുവരാൻ അവസരമൊരുക്കുന്ന നടപടി സ്വീകരിച്ചത്‌ എൽ.ഡി.എഫാണ്‌. നാരീശക്തി രാഷ്ട്ര ശക്തി എന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും സ്ത്രീകളുടെ ഉന്നമനത്തിനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും അസമത്വം നിലനിൽക്കുന്നു. സ്ത്രീ–- പുരുഷ സമത്വം മാത്രമല്ല മറ്റെല്ലാ രംഗത്തും അസമത്വമാണുള്ളത്‌. അസമത്വം വേണമെന്നുള്ളത് രാജ്യം ഭരിക്കുന്ന കക്ഷിയുടെ താൽപര്യമാണ്–- ശ്രീമതി പറഞ്ഞു.

Tags:    
News Summary - PK Sreemathi statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.