ചാലക്കുടി: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ. ശിവദാസ് (58) അന് തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1 5 വര്‍ഷത്തോളം മുംബൈ, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍ പ ത്രപ്രവര്ത്തകനായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്, മദിരാശി ന്യൂസ് ടുഡെ, ബാംഗ്ലൂര്‍ ടൈസ് ഓഫ് ഡെക്കാന്‍, ഭാരതീയ വിദ്യാഭവന്, ഫ്രീ പ്രസ് ജേണല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. നാട്ടില്‍ വന്ന ശേഷം കൂടുതലായി ഗ്രന്ഥരചനയില്‍ ഏര്‍പ്പെടുകയായിരുന്നു.
ചിന്ത, ഡി.സി ബുക്സ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മാതൃഭൂമി, കറൻറ് ബുക്സ്, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തുടങ്ങിയ പ്രസാധകര്‍ക്ക് വേണ്ടി അമ്പതില്പരം ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം, സംശോധനം, രേഖാചിത്രീകരണം എന്നിവ നിര്‍വഹിച്ചു. ‘ബിനായക് സെന്‍: ജീവിതവും ദര്‍ശനവും’ എന്ന പുസ്തകമാണ് പ്രധാന കൃതികളിലൊന്ന്. പി.കെ. ശിവദാസെൻറ വര്‍ഷങ്ങളുടെ കഠിന പരിശ്രമത്തില്‍ ആലുവയിലെ പെന്ബുക്സ് ഇറക്കിയ റിവേസ്ഴ് ഡിക്ഷ്നറി നിരവധി പതിപ്പുകളിറങ്ങിയ ബെസ്റ്റ് സെല്ലറായിരുന്നു. തൃശൂര്‍ കറൻറ് ബുക്സിന് വേണ്ടി സ്പോര്‍ട്സ് എന്സൈേക്ലാപീഡിയ വിജ്ഞാനസാഹിത്യ രംഗത്തെ ശിവദാസെൻറ സംഭാവനയായിരുന്നു.
എറിക്ഫ്രോം, റൊമീല ഥാപര്‍, അയന് ഹിര്‍സി അലി, രാമചന്ദ്ര ഗുഹ, കാഞ്ച ഐലയ്യ, നോം ചോംസ്കി, ബി.ആര്. അംബേദ്കര്‍, ഹൊവാര്‍ഡ് സിന്, ഡി.ഡി. കോസാംബി തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇ.എം.എസിെൻറ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം മൂന്നാം വാള്യം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
കൊരട്ടി ജ്ഞാനോദയം വായനശാല പ്രസിഡൻറ്, പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960 മാര്‍ച്ച് 16ന് കോഴിക്കോട് ജനിച്ചു. അച്ഛന്: മടങ്ങര്‍ളി വിഷ്ണു നമ്പൂതിരി. അമ്മ: സാമൂതിരി കോവിലകത്ത് ശ്രീദേവി തമ്പുരാട്ടി. ഭാര്യ: കെ. രമ. മക്കള്‍: അനുരാധ,ജയദേവന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊരട്ടിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.