പി.കെ ശശിക്കെതിരായ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. പാർട്ടി ചുമതലകളിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സജീവമാകേണ്ടെന്ന് പി.കെ ശശിക്ക്‌ നിർദേശം ലഭിച്ചതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും നടപടി വേഗത്തിലാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും.

സംഭവം വിവാദമായ ശേഷം പ്രവർത്തകരെ സംഘടിപ്പിച്ച് മുദ്രാവാക്യം വിളികളോടെ വീരപരിവേഷം നേടാനുള്ള ശശിയുടെ ശ്രമങ്ങൾ കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി വിലയിരുത്തുന്നത്. ഇതുകൊണ്ടാണ് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

പ്രാദേശിക തലത്തിലും പി.കെ ശശിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പി.കെ ശശി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐ നിലപാട്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്തുള്ള നടപടിയാകും ഉണ്ടാവുക. പരാതിക്കാരി പൊലീസിനെ സമീപിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്താൽ അത് പാർട്ടിക്ക് കളങ്കം ഉണ്ടാക്കുമെന്നതിനാൽ ഉടൻ നടപടി ഉണ്ടാകാനാണ് സാധ്യത.

Tags:    
News Summary - PK Shashi Pinarayi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.