പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരായ പരാതിയിൽ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല സമ്മേളനത്തിൽ ചർച്ച വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. വേറെ എവിടെ ചർച്ച ചെയ്യുമെന്ന മറുചോദ്യവുമായി പ്രതിനിധികൾ. പരാതി പാർട്ടി സംസ്ഥാനകമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അത് ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് സ്വരാജ് സംഘടനറിപ്പോർട്ട് അവതരിപ്പിക്കവേ പറഞ്ഞത്.
എന്നാൽ, വിഷയത്തെ മുൻവിധിയോടെയാണ് സെക്രട്ടറി കണ്ടതെന്നും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗത്തിെൻറ പരാതി ജില്ല സമ്മേളനത്തിലല്ലാതെ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ ഉന്നയിച്ചു. ജില്ല കമ്മിറ്റി അംഗത്തിെൻറ പരാതി ജില്ല സമ്മേളനത്തിലല്ലാതെ ബ്ലോക്ക് കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ പറ്റുമോയെന്നും ചോദ്യമുയർന്നു.
പ്രവർത്തനറിപ്പോർട്ടിലും പരാതിയെക്കുറിച്ച് പറയുന്നില്ല. കഴിഞ്ഞ സമ്മേളനകാലയളവിൽ വിവാദമായ വിഷയത്തെക്കുറിച്ച് പ്രവർത്തനറിപ്പോർട്ടിൽ മൗനം പാലിച്ചതും ചർച്ചയായി. പരാതി ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല സമ്മേളനത്തിൽ ചർച്ചയായിരുന്നു. പാർട്ടിക്കാണ് പരാതി നൽകിയതെന്നും പാർട്ടിയിൽ വിശ്വാസമുണ്ടെന്നും അവർ ഡി.വൈ.എഫ്.ഐ നേതാക്കളോട് പറഞ്ഞെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.