തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ(കെ.ടി.ഡി.സി) ചെയർമാൻ പി.കെ. ശശിക്ക് വീണ്ടും വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. 22 മുതൽ ഫെബ്രുവരി ആദ്യംവരെ സ്പെയിൻ, ഇറ്റലി രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി. കെ.ടി.ഡി.സിയുടെ അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും പങ്കെടുക്കും.
22 മുതൽ 26 വരെ മഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം മേള, 28ന് ബാഴ്സലോണയിലെ റോഡ് ഷോ, 30ന് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ടൂറിസം റോഡ് ഷോ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കും.
ഫെബ്രുവരി രണ്ടിന് ശേഷമായിരിക്കും കേരളത്തിൽ തിരിച്ചെത്തുക. യാത്രാനുമതി ലഭിച്ചതായി പി.കെ. ശശി ‘മാധ്യമ’ത്തോട് പറഞ്ഞു. ചെലവ് വിനോദസഞ്ചാര ബജറ്റ് വിഹിതത്തിൽ നിന്ന് വഹിക്കും. കെ.ടി.ഡി.സിക്ക് കീഴിലുള്ള പദ്ധതികൾ അന്താരാഷ്ട്ര വിപണിയിൽ ഫലപ്രദമായി എത്തിക്കാനാണ് ചെയർമാന്റെ വിദേശയാത്രയെന്നാണ് സർക്കാർ വാദം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പി.കെ. ശശിയുടെ വിദേശയാത്രവിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.