കുഞ്ഞനന്തൻ നന്നായി പെരുമാറുന്ന തടവുകാരനെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ സി.പി.എം നേതാവ്​ കുഞ്ഞനന്തൻ നല്ല പെരുമാറ്റമുള്ള തടവുകാരനാണെന ്നും ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചിട്ടില്ലെന്നും സർക്കാർ ഹൈകോടതിയിൽ. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനടക്കം ടി.പി വധക്കേസിലെ സൂത്രധാരന്മാർ സർക്കാറിനെ നിയന്ത്രിക്കുന്നവരാണെന്ന ആരോപണം അസംബന്ധമാ​െണന്ന ും ആഭ്യന്തര അണ്ടർ സെക്രട്ടറി കെ. സ്നേഹലത നൽകിയ സത്യവാങ്​മൂലത്തിൽ പറയുന്നു. കുഞ്ഞനന്തന് അനധികൃത പരോൾ നൽകുന്നെന ്ന് ആരോപിച്ച് ടി.പിയുടെ വിധവ കെ.കെ. രമ നൽകിയ ഹരജിയിലാണ് വിശദീകരണം.

കുഞ്ഞനന്ത​​​െൻറ ശിക്ഷ കാലാവധിയിൽനിന്ന് പ രോൾ കാലയളവ് വെട്ടിക്കുറക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം 2014ലെ കേരള പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവിസസ് (മാനേജ്മ​​െൻറ്​) ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു. 2014 ജനുവരി 28നാണ് വിചാരണ കോടതി കുഞ്ഞനന്തന് ജീവപര്യന്തം തടവ്​ ശിക്ഷ വിധിച്ചത്​. 2014 ജൂൺ 26ന് ആദ്യ പരോൾ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. തുടർന്ന് ഡിസംബറിലെ അപേക്ഷയിൽ 10 ദിവസത്തെ പരോൾ അനുവദിച്ചു. ജയിലിലെ കുഞ്ഞനന്ത​​​െൻറ പെരുമാറ്റത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടിക്കും വിധേയനായിട്ടില്ല. ചട്ടവ്യവസ്ഥകൾ അനുസരിച്ച് പൊലീസ്,​ ​െപ്രാബേഷൻ ഒാഫിസർമാരുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പരോൾ നൽകിയത്. രാഷ്​ട്രീയ സ്വാധീനത്താൽ പ്രത്യേക പരിഗണന നൽകിയിട്ടില്ല. ചട്ടമനുസരിച്ച് ഒരുവർഷം 60ദിവസം വരെ സാധാരണ പരോൾ നൽകാം. ഒറ്റത്തവണ പരോൾ അനുവദിക്കുമ്പോൾ 30 ദിവസത്തിൽ കൂടരുതെന്നുണ്ട്. കുഞ്ഞനന്തന് ഇതിൽ കൂടുതൽ പരോൾ അനുവദിച്ചിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ തടവുകാർക്ക് ഒറ്റത്തവണ 45 ദിവസംവരെ പരോൾ അനുവദിക്കാൻ സർക്കാറിന് അധികാരമുണ്ട്. എന്നാൽ, ചട്ടത്തിലോ നിയമത്തിലോ പറയാത്തതിനാൽ ഒരുവർഷം എത്ര അടിയന്തര പരോൾ നൽകണമെന്ന് നിഷ്കർഷിക്കാൻ കഴിയില്ലെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

സാധാരണ ​പരോളും അടിയന്തര പരോളും അനുവദിച്ചിട്ടുണ്ട്​
​െകാച്ചി: സാധാരണ നിലയിലുള്ളതും അടിയന്തരമായി അനുവദിക്കാവുന്നതും ചേർത്ത്​​ കുഞ്ഞനന്തന്​ 195 ദിവസത്തെ പരോളാണ്​ 2014 ജനുവരി 28 മുതൽ 2017 ജൂൺ 26 വരെ നൽകിയിട്ടുള്ളതെന്ന്​ സർക്കാർ. 60 ദിവസത്തെ അടിയന്തര പരോളും 135 ദിവസത്തെ സാധാരണ പരോളുമാണ്​ നൽകിയത്​. 2017 ആഗസ്​റ്റ്​ 31 മുതൽ 2018 സെപ്റ്റംബർ 21വരെയുള്ള കാലയളവിൽ മൂന്നുതവണ അടിയന്തര പരോൾ അനുവദിച്ചു. രാഷ്​ട്രീയ സ്വാധീനത്താൽ പരോൾ അനുവദിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. രോഗംബാധിച്ച ഭാര്യയെ നോക്കാൻ ആളില്ലെന്ന കാരണത്താൽ കുഞ്ഞനന്തന് 2018 സെപ്റ്റംബർ 21ന് ജയിൽ സൂപ്രണ്ട് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്​.

2018 ഒക്ടോബർ നാലിന് അടിയന്തര പരോൾ 15 ദിവസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. തുടർന്ന് ഒക്ടോബർ 16ന് അടിയന്തര പരോൾ 15 ദിവസം കൂടിയും ഒക്ടോബർ 27ന് അഞ്ചുദിവസം കൂടിയും നീട്ടി. ഇതു ചട്ടമനുസരിച്ചുള്ള നടപടിയാണ്. ജയിൽ സൂപ്രണ്ട് ചട്ടംലംഘിച്ച് അവധിനൽകിയെന്ന വാദം കഴമ്പില്ലാത്തതാണ്. പരോൾ വ്യവസ്ഥ ലംഘിക്കാത്തിടത്തോളം ഒരുവർഷം 90 ദിവസത്തിൽ കുറയാതെ അനുവദിക്കുന്ന പരോൾ ശിക്ഷ കാലാവധിയിൽ കൂട്ടാമെന്ന് ചട്ടം പറയുന്നുണ്ട്. ആ നിലക്ക് പരോൾ ദിവസങ്ങളെ ശിക്ഷ ലാവധിയിൽനിന്ന് കുറക്കാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


Tags:    
News Summary - PK Kunjanandan TP Murder case high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.