നോട്ട് നിരോധനം: യോജിച്ച സമരം വേണ്ടിവരും –പി.കെ. കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: നോട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായി കേന്ദ്രസര്‍ക്കാറിനെതിരെ കൂടുതല്‍ യോജിച്ച സമരവും പ്രതിഷേധവും വേണ്ടിവരുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സമരത്തിന്‍െറ ഒരുക്കങ്ങള്‍ എങ്ങനെയെന്ന് വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടിന്‍െറ പ്രതിസന്ധി സാധാരണക്കാര്‍ക്കും ജീവനക്കാര്‍ക്കും വന്‍തോതില്‍ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. കണ്ണും മൂക്കുമില്ലാത്ത ആഗോളീകരണമാണ് മോദിയുടെ പരിഷ്കാരം. അതിന്‍െറ പ്രത്യാഘാതം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് നസീം ഹരിപ്പാട് അധ്യക്ഷത വഹിച്ചു.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് പി. കുഞ്ഞുമുഹമ്മദ്, അഡ്വ. അബ്ദുല്‍ കരീം ചേലേരി, അഡ്വ. പി.വി. സൈനുദ്ദീന്‍, ഇബ്രാഹീം തിരുവട്ടൂര്‍, വി.പി. വമ്പന്‍, മഹമ്മൂദ് അള്ളാംകുളം, കെ.കെ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.എം. അബൂബക്കര്‍ സ്വാഗതവും എം. അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.
‘സിവില്‍ സര്‍വിസ്: തിരുത്തപ്പെടേണ്ട ധാരണകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പി.എസ്.സി അംഗം ഡോ. വി.പി. അബ്ദുല്‍ ഹമീദ് വിഷയമവതരിപ്പിച്ചു. ടി.ടി. ഇസ്മായില്‍, സി.പി. ചെറിയ മുഹമ്മദ്, എന്‍.കെ. ബെന്നി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 ‘ബഹുസ്വരതയുടെ ഇന്ത്യ’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍.എ. ഖാദര്‍ വിഷയമവതരിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് ശിക്ഷക് സദനില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ സംസ്ഥാന കൗണ്‍സിലും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി  ഉദ്ഘാടനംചെയ്തു. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.
ഞായറാഴ്ച രാവിലെ 9.30ന് ശിക്ഷക് സദനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാവും. സമാപനസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Tags:    
News Summary - pk kunjalikkuty on demonitisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.