ഭൂരിപക്ഷം കുറഞ്ഞത് ചർച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഭൂരിപക്ഷത്തിലുണ്ടായ കുറവ് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും 18ന് കോഴിക്കോട്ട്​ ചേരുന്ന യു.ഡി.എഫ് യോഗം ഫലം വിലയിരുത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് വോട്ടുകളില്‍ ചോര്‍ച്ച വന്നിട്ടില്ല. എന്നാൽ, യു.ഡി.എഫിന് ലഭിച്ചിരുന്ന നിഷ്പക്ഷവോട്ടുകളില്‍ ഇത്തവണ കുറവ് വന്നു. ഇടതുമുന്നണി സര്‍വ സന്നാഹത്തോടെ മണ്ഡലത്തില്‍ നിലയുറപ്പിച്ചിട്ടും മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാനായത് തിളക്കം കൂട്ടുന്നു.

കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികൾക്ക് തിളക്കമാര്‍ന്ന വിജയം അധികം നേടാനായിട്ടില്ല. പോളിങ് ദിവസം ‘സോളാര്‍ അണുബോംബ്’ വര്‍ഷിച്ചിട്ടും വിജയം നേടാന്‍ കഴിയാത്തതില്‍ ഇടതുമുന്നണിക്ക് നിരാശയുണ്ട്. അവർ കിണഞ്ഞ് ശ്രമിച്ചിട്ടും 23,310 വോട്ടി​​​െൻറ ഭൂരിപക്ഷമാണ് യു.ഡി.എഫിന്​. വേങ്ങര നല്‍കുന്നത് ഒരേയൊരു സൂചന മാത്രമാണ്. എതിരാളികള്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും യു.ഡി.എഫിനെ അവിടെ തോല്‍പ്പിക്കാനാകില്ല എന്നതാണ് അതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

Tags:    
News Summary - PK Kunjalikkutty Majority decrease Will Discuss-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.