പാർലമെൻറിൽ ലീഗ് എം.പിമാർ നടത്തുന്നത് മികച്ച പ്രകടനം- കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പൗരത്വ രജിസ്​റ്റർ തയാറാക്കിയതിലൂടെ ലക്ഷങ്ങൾ ഇന്ത്യൻ പൗരന്മാർ അല്ലാതായിത്തീർന്ന അസമിലെ സാമൂഹിക^ രാഷ്​ട്രീയ വിഷയങ്ങൾ പഠിക്കാൻ മുസ്​ലിം ലീഗ് സംഘത്തെ അയക്കും. പാർട്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറി‍​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെത്തി വിഷയങ്ങൾ പഠിക്കുകയെന്ന് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്ക ുട്ടി എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന തീയതി പിന്നീട് തീരുമാനിക്കും. പാലായിൽ യു.ഡി.എഫിന് ഒരു സ്ഥാനാർഥി യും ഒരു ചിഹ്നവും മാത്രമേ ഉണ്ടാവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച നടന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടേയും എം.പി^എം.എൽ.എമാരുടെയും യോഗത്തിൽ ലോക്സഭ എം.പിമാരുടെ പ്രകടനം സംബന്ധിച്ച് നേതാക്കൾ തമ്മിൽ വാക്പോര് നടത്തിയെന്ന വാ ർത്ത സൃഷ്​ടിച്ചെടുത്തതാണ്​. അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. മതേതര ശക്തികളെ ഭിന്നിപ്പിക്കാൻ മാത്രമാണ് ഇത്തരം വാർത്തകൾ സഹായിക്കൂ. ലോക്സഭയിലെ പാർട്ടി എം.പിമാർ മികച്ച പ്രകടനമാണ് നടത്തുന്നത്. പാർലമ​​െൻറിനകത്ത് ഓരോ വിഷയത്തിലും ലീഗ് അംഗങ്ങൾ കൃത്യമായി നിലപാടെടുത്തു. പല മതേതര പാർട്ടികളും ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ കെ.എം.സി.സിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഗാന്ധിജയന്തി ദിനത്തിൽ മുസ്​ലിം ലീഗ് കോഴിക്കോട്ട് ഫാഷിസ്​റ്റ്​ വിരുദ്ധ റാലി സംഘടിപ്പിക്കും. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതാക്കൾക്ക് പ്രത്യേക ചുമതല നൽകിയെന്നും സെപ്റ്റംബർ 21ന്​ ലീഗ് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ചേരുമെന്നും അദ്ദേഹം അറി‍യിച്ചു.


ലീഗിൽ തലമുറമാറ്റം അനിവാര്യം -യൂത്ത് ലീഗ് പ്രമേയം
കോഴിക്കോട്: പുതിയ സാഹചര്യത്തിൽ പാർട്ടിയിൽ തലമുറമാറ്റം അനിവാര്യമാണെന്ന് മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ നേതൃത്വത്തോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 30 വയസ്സുപോലും തികയാതെ നിയമനിർമാണ സഭകളിൽ അംഗങ്ങളായവരുടെ കൈകളിൽ പാർട്ടി നേതൃത്വം എത്തിയതിനുശേഷം അവർക്ക് അന്ന് ലഭിച്ച അവസരം പുതിയ തലമുറക്ക് നൽകിയിട്ടുണ്ടോ എന്ന് വിലയിരുത്തണം.പാർലമ​​െൻററി രംഗത്ത് യുവാക്കൾക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു.

മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത കൗൺസിലിലാണ് യൂത്ത് ലീഗ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ഭാരവാഹി ആഷിഖ് ചെലവൂർ അവതരിപ്പിച്ച പ്രമേയത്തെ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്​ പിന്തുണച്ചു. മറ്റെല്ലാ സംഘടനകളും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകുമ്പോൾ ലീഗ് കാലത്തിനൊത്ത് ഉയർന്നിട്ടില്ലെന്ന വിമർശനവും ഉയർന്നു.

ലീഗ് ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, നേതാക്കളായ നജീബ് കാന്തപുരം, എം.എ. സമദ് എന്നിവർ പങ്കെടുത്തു.

യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്​ ശിലയിട്ടു
കോഴിക്കോട്: യൂത്ത് ലീഗി‍​​െൻറ ആസ്ഥാന മന്ദിരത്തി‍​​െൻറ ശിലാസ്ഥാപനം നടത്തി. ടാഗോർ സ​​െൻറിനറി ഹാളിൽ നടന്ന ചടങ്ങിൽ മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപനം നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്​ദുൽ വഹാബ് എം.പി, അബ്​ദുസമദ് സമദാനി, കെ.എം. ഷാജി, പി.കെ. ഫിറോസ്, സി.കെ. സുബൈർ എന്നിവർ സംസാരിച്ചു.


Tags:    
News Summary - pk kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.