ലീഗിന്‍റെ പ്രവർത്തനത്തിൽ മതേതരത്വത്തിന് ഹാനികരമായി ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം ലീഗിന്‍റെ പ്രവർത്തനത്തിൽ മതേതരത്വത്തിന് ഹാനികരമായി ഒന്നുമില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടിക്ക് മതേതര പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാർട്ടിയുടെ പ്രവർത്തനമാണ് നോക്കേണ്ടത്. ഇത്തരം ആരോപണം പല തവണ ലീഗ് അഭിമുഖീകരിച്ചിട്ടുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പർട്ടികളെ നിരോധിക്കണമെന്ന സുപ്രീംകോടതിയിലെ ഹരജിയെ നിയമപരമായി നേരിടും. കോടതിയിലെ കേസ് ഭീഷണിയായി കാണുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Tags:    
News Summary - PK Kunhalikutty said that there is nothing harmful to secularism in the activities of the Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.