Posted On
date_range Updated On
date_range മുസ്ലീം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ട പശ്ചാത്തിലായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
എൻ.സി.പി മാത്രമല്ല, യു.ഡി.എഫിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. യു.ഡി.എഫിൽ കാര്യങ്ങൾ നല്ലരീതിയിലാണ് പോവുന്നത്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചർച്ച ആരോഗ്യകരമായ നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇടതുപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.