Posted On
date_range Updated On
date_range മലപ്പുറം ജില്ല ലീഗ് തൂത്തുവാരും; വേങ്ങരയിൽ റെക്കോഡ് ഭൂരിപക്ഷമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സർവേകളിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർവേ ഫലം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മണ്ഡലങ്ങൾ സന്ദർശിച്ചാൽ മനസിലാകും അടുത്ത സർക്കാർ യു.ഡി.എഫിന്‍റേതാണ്. യു.ഡി.എഫ് അധികാരത്തിലേറുമെന്ന് വരും ദിവസങ്ങളിൽ മാധ്യമങ്ങൾ പറയുന്നത് കാണാമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വേങ്ങരയിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. മടങ്ങിവരവിൽ ജനങ്ങൾ ആഹ്ലാദഭരിതരാണ്. മലപ്പുറം ജില്ല മുസ് ലിം ലീഗ് തൂത്തുവാരും. മണ്ഡലത്തിലെ ഒന്നാംഘട്ട വികസനം പൂർത്തിയായി. രണ്ടാംഘട്ട വികസനത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.