Posted On
date_range Updated On
date_range രാഷ്ട്രീയ എതിരാളികൾക്കെതിരെ സമയം നോക്കി കേസെടുക്കുന്നു - പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ എതിരാളികൾക്കെതിരെ സമയം നോക്കി കേസെടുക്കുന്നുവെന്ന ആരോപണം ഇടത് സർക്കാറിനെതിരെ ഉണ്ട്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് സുധാകരനെതിരായ കേസെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കണക്കാക്കാനുള്ള സംവിധാനത്തിൽ പ്രശ്നങ്ങളുണ്ട്. കോവിഡ് വന്ന ശേഷമുള്ള ഒരാളുടെ മരണം കോവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സർക്കാർ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.